ഗോപിനാഥമേനോനും ചാർളിയും

ഗോപിനാഥമേനോനും ചാർളിയും

മനസ് അസ്വസ്തമായിരുന്നു . ഉറക്കം ഇല്ലാതെ എന്തൊക്കെയോ ആലോചിച് കിടന്നപ്പോളാണ് മനസിലേക്കു ഗോപി നാഥമേനോൻ ഓടി വന്നത് . ആരാണ് ഗോപി നാഥമേനോൻ . മനസിനെ ഒരുപാട് പിടിച്ചു കുലുക്കിയ ‘കഥാവശേഷൻ’ എന്ന സിനിമയിലെ നായകൻ ആണ് അയാൾ .ദിലീപ് എന്ന നടന്റെ മനോഹരമായ ഒരു ചിത്രം .

കൂടുതൽ നന്നായി പറഞ്ഞാൽ വളരെ പ്രാക്ടിക്കൽ ആയ ‘ചാർളി ‘. പക്ഷെ ചാർളി പോലെ കഥ ശുഭ പര്യാവസായി അല്ലെന്നു മാത്രം.ഒട്ടേറെ സാമൂഹിക പ്രസക്തി ഉള്ള ചിത്രം. ഗുജറാത്ത് കലാപത്തിന്റെ വെളിച്ചത്തിൽ എഴുതപെട്ട കഥ ഇന്നും പ്രസക്തമായി തന്നെ നില്കുന്നു. കൈകാരം ചെയ്യുന്ന വിഷയങ്ങളും ഇന്നും ചർച്ചചെയ്യപെടുന്നു ഒരു മാറ്റവുമില്ലാതെ.

ഇവരെ രണ്ടു പേരെയും താരതമ്യം ചെയ്യാൻ തോന്നിയത് പണ്ടെങ്ങോ ഒരു ഫ്രണ്ട് ന്റെ എഫ്‌ബി പോസ്റ്റ് കണ്ടാണ് . രണ്ടു പേരും ഒരേ തരക്കാർ, കഥാകൃത് ചാർളിയ്ക്ക് കുറച്ച പ്രതേക ശക്തികളൊക്കെ കൊടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ വിഷമം മാറ്റാനും അവരുടെ ആരാധനാ പാത്രമാകാനും ചാര്ലിക്ക് പറ്റി.

കഥാവശേഷന്റെ കഥാകൃത് ( T V Chandran) ഗോപിനാഥ മേനോന് അത്തരത്തിൽ ഒരു ശക്തിയും കൊടുത്തില്ല. തീർത്തും ഒരു സാധാരണക്കാരന്. തന്നെ കൊണ്ട് പറ്റും പോലെ സമൂഹത്തെ മാറ്റാൻ ശ്രെമിക്കുന്നു.

ടെസ്സ ചാര്ലിയെ യെ അന്നോഷിച്ചു വന്നപ്പോൾ , ഗോപി നാഥമേനോനെ അന്നോഷിച്ചു വന്നത് രേണുക ആണ് , കള്ളനായി എത്തിയത് ‘ഇന്ദ്രൻസും ‘.

ചാര്ലി ജീവിതം ഒരു ആഘോഷമാക്കിയപ്പോൾ ,ഗോപിനാഥ മേനോൻ ആത്മഹത്യാ ചെയ്യുന്നു.

വളരെ മാന്യ മായാ ജോലി ചെയ്ത് , ആരോടും ഒരു അടിപിടിക്കും പോകാതെ മാന്യനായ വ്യക്തി ഒരു ദിവസം ആത്മഹത്യാ ചെയ്യുന്നു. അതും കല്യാണം ഉറപ്പിച്ചതിനു ശേഷം . അയാളുടെ മരണ കാരണം തേടി കല്യാണം ഉറപ്പിച്ച പെണ്കുട്ടി വരുന്നു. അയാൾക് പരിചയമുള്ളവരിൽ നിന്ന് അയാളെ കുറിച്ച് മനസിലാകുന്നു.

ചിത്രം ഒരു ഫ്ലാഷ് ബാക് ആണ് . അയാളുടെ ജീവിതത്തിലൂടെ . അയാൾ അനുഭവിച്ച മാനസിക സംഘര്ഷങ്ങളിലൂടെ.

“Finally she understands that Gopi natha menon committed suicide out of the shame of being alive in such a merciless society.”

അതേ, ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ട് മരണമടയുന്നു….

Advertisements
ഒരു മനുഷ്യൻ 

ഒരു മനുഷ്യൻ 

ഒരു മനുഷ്യൻ എണ്ണു പറയുമ്പോ ബഷീറിന്റെ  ഒരു മനുഷ്യൻ അല്ല കെറ്റോ. കഥാപാത്രത്തിന്റെ പേര് അറിയില്ല. അത് കൊണ്ട് അയാളെ ഒരു മനുഷ്യൻ എണ്ണു തന്നെ വിളിക്കാം. 
ഓഫീസിൽ ക്യാന്റീനിലെ ക്ലീനിങ് ബോയ്  ( ബോയ് എണ്ണു വിളിക്കാമോ. പ്രായം ചെന്ന മനുഷ്യനാണ്.) ആണ് ആ മനുഷ്യൻ. നല്ല ഉയരം, എണ്ണ കറുപ്പ് നിറം. മുഖത്തു എപ്പോഴും ഒരേ ഭാവം. സന്തോഷവുമില്ല എന്നാൽ സങ്കടവുമില്ല. 45 വയസ് പ്രായം തോന്നും. ഇത് വരെ സംസാരിച്ച  കേട്ടിട്ടില്ല അതുകൊണ്ട് മലയാളി ആണോ എന്നു അറിയില്ല. മലയാളി ലുക്ക് ഇല്ല. 
ഒരിക്കൽ ലഞ്ച് ടൈം എന്‍റെ സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞു ഈ ബിൽഡിംഗ് ആകപ്പാടെ ജോലി എടുക്കുന്ന ഒരേയൊരാൾ ഈ മനുഷ്യൻ ആണെന്. അന്ന് മുതലാണ് ഞാൻ അയാളെ ശ്രെദ്ധിച്ചു തുടങ്ങിയത്. എപ്പൊ നോക്കിയാലും ഏതെങ്കിലും ഒരു ടേബിൾ ക്ലീൻ ചെയ്തൊണ്ട്  നില്കയാകും. അയാൾ വിശ്രമിക്കുന്നത് കാണാൻ  ഉള്ള ഭാഗ്യം ഞങ്ങൾക്കാർക്കും കിട്ടിയിട്ടില്ല. 
അയാൾ ഒരിക്കലും ചിരിച്ച കണ്ടിട്ടില്ല. നിർവികാരത്തോടെ ഉള്ള ഒരു നോട്ടം  മാത്രം.  ഇയാളുടെ വീട് എവിടെ ആയിരിക്കും. വീട്ടിൽ ആരെല്ലാം കാണും. ഇവിടെ ജോലിക്  വന്നതെന്തിനായിരിക്കും.  എന്‍റെ ഉള്ളിൽ നൂറു കൂറ്റം ചോദ്യങ്ങൾ ഉത്തരം കിറ്റാതെ വറ്റം കറങ്ങി. ചില മനുഷ്യർ അങ്ങനെ ആണ് എത്ര ശ്രെമിച്ചാലും നമ്മുക് പിടി തരില്ല. മനസിലാക്കാൻ പറ്റുകയുമില്ല. 
റ്റെക്കീസിന്റെ ലൈഫിൽ ഒരു കൂടു മാറി വേറെ കൂടിലേക് ചേകേറ്റങ്ങൾ പതിവായത് കൊണ്ട്  സ്ഥിരമായി കൂട്ടുകാർ ഉണ്ടാകില്ല. പരിചിത മുഖങ്ങളും കുറവായിരിക്കും. കാന്റീൻ നടത്തുന്ന ആളുകൾ മാറി മാറി വന്നപ്പോൾ അയാളും മാറി. ഇപ്പൊ വേറെ ഏതോ ബിൽഡിങ്ങിലാണ് ജോലി.  മാസത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ട പാച്ചിലിൽ അങ്ങനെ ആ പരിചിത മുഖവും പോയി മറഞ്ഞു.

നൂലാമാല

നൂലാമാല

നാല് ചുമരുകളും കൂടി എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. എന്താണാവോ ഇന്നിത്ര പറയാൻ. ചിന്തകളുടെ നൂലാമാല കെട്ടുകൂടി ഒരു പന്ത് പോലെ ആയിട്ടുണ്ട്. ഇവിടെ നിന്ന് ഒരു തുരങ്കം ഉണ്ടാക്കി വേറെ ഏതെങ്കിലും ലോകത്തേക് കടന്നാലോ. 
ചുരുങ്ങി ചുരുങ്ങി ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി കൂടി. അങ്ങനെ ഞാൻ എന്ന വ്യക്തി ഇല്ലാതാകും. വെള്ള ചായം പൂശിയ മനുഷ്യർ എന്തൊക്കെയോ പറഞ്ഞു എന്നെ നോക്കി ചിരിക്കുന്നു. മൊത്തത്തിൽ ഒരു ഒറ്റപ്പെടൽ. പരിചയമുള്ള മുഖങ്ങളെല്ലാം തിരിഞ്ഞു നടന്നു കളഞ്ഞു.  
ഈ നാല് ചുമരുകൾക്കിടയിൽ ഞാനും കുടുങ്ങി കിടക്കുന്നു. പരിചയമുള്ള ഒരു മുഖത്തിനായി ശബ്ദത്തിനായി കണ്ണുകൾ പരതി കൊണ്ടിരുന്നു.

ഞാനാ ഞാൻ.. !

ഞാനാ ഞാൻ.. !

ഞാൻ പിന്നേം വന്നിട്ടുണ്ടെന്നു പറയാൻ പറഞ്ഞു.

നീണ്ട ഒരു ഇടവേളക്ക് ശേഷം ഉർവശി തീയേറ്റേഴ്സ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന പുതിയ നാടകം “അമ്മേ ഞാൻ വന്നു” . വന്നപ്പോ കൊണ്ട് വരാൻ ഒന്നും കിട്ടിയില്ല കൈയ്യും വീശി അങ്ങ് വന്നു . വന്ന സ്ഥിതിക് എന്തെങ്കിലും ഒക്കെ പറയണമല്ലോ , എന്ന പിന്നെ അങ്ങനെ ആകട്ടെ നു വച്ചു.

ഇനി വല്ല കഥാതന്തുവും കിട്ടിയാൽ നീട്ടി പരത്തി ഇവിടെ സമർപ്പിക്കാൻ, ഞാൻ ഇവിടെ ഒക്കെ തന്നെ കാണും.

 

ഉറക്കം

ഉറക്കം

വൃശ്ചിക മാസത്തിലെ നിലാവുള്ള രാത്രി  ആയിരുന്നു അന്ന്. ജനാല വഴി നിലാവ് ഭിത്തിയിൽ പതിച്ചു. ഭിത്തിയിലൂടെ അയാൾ  കൈകൾ ഓടിച്ചു. പരുക്കനായ ഭിത്തിയിലെ ചെറിയ കുഴികൾ വ്യക്തമായി കാണാം. ഒരു കുഴിയിൽ നിന്ന് തൊട്ടടുത്ത കുഴയിലേക് അയാൾ വിരലോടിച്ചു. എന്തൊക്കെയോ രൂപങ്ങൾ ആ ഭിത്തിയിൽ കോറി വരയ്ക്കപ്പെട്ടു. ഉറക്കം അയാളുടെ കണ്ണിനെ മൂടുപടം അണിയിച്ചപ്പോൾ വിരലുകൾ താനേ പിൻവാങ്ങി. നാളെ ജപ്‌തി ചെയ്യാനായി ബാങ്കിൽ നിന്ന് ആള് വരും. ഒരു പക്ഷെ സ്വന്തം  വീട്ടിലെ  അവസാനത്തെ ഉറക്കം ആയിരിക്കണം  ഇത്.

കണ്ണാന്തളി പൂക്കൾ

കണ്ണാന്തളി പൂക്കൾ

അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ കൈയിൽ ആ പുസ്തകം എത്തി ചേർന്നു. “എന്റെ പ്രിയപ്പെട്ട കണ്ണാന്തളി പൂക്കൾ “. എന്റെ പ്രിയപ്പെട്ട കഥാകാരിയുടെ തിരഞ്ഞെടുത്ത കഥകൾ. ബെന്യാമിനു മുന്നേ എന്നെ ഏറെ സ്വാധീനിച്ച തൂലിക ആണ് “സാറ തോമസി” ന്റേത് .

പണ്ടെപ്പഴോ വായനശാലയിൽ നിന്നെടുത്ത് ഞാൻ വായിച്ചു മറന്ന ഒരു കഥ പുസ്തകം ആയിരുന്നു ” വേരുകൾ ഉണങ്ങുന്നില്ല ”  പാതി ചിതല് തിന്ന പുസ്തകം. പിന്നീടെപ്പഴോ ആ പുസ്തകം സ്വന്തമായ് വേണം എന്ന് ആശയായി. ഒരിക്കൽ വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിൽ,  എന്നോട് എന്തോ പറയുവാൻ ഉണ്ട് എന്ന് എനിക്ക് തോന്നിയ പുസ്തകങ്ങളെ സ്വന്തമാക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ വിനോദം.

പറ്റാവുന്നത്ര ബുക്ക് സ്റ്റോറുകളിൽ കയറി ഇറങ്ങി , ഓൺലൈനിലും പരതി. പക്ഷെ നിരാശ ആയിരുന്നു ഫലം. കയറി ഇറങ്ങിയ ബുക്ക് സ്റ്റാളുകളിൽ നിന്നും ഒരുപാട് ബുക്കുകൾ വാങ്ങി  കൂട്ടി. പക്ഷെ ആ പുസ്തകം മാത്രം ദൂരെ ഒളിച്ചു നിന്നു എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നു .

നോവലുകളെക്കാളും എനിക്ക് ഇപ്പോഴും ഇഷ്ടം കഥകളോടാണ് . അത്യാവശ്യം മടിച്ചി ആയതു കൊണ്ടു തന്നെ, കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തുവയ്ക്കുക്ക എന്ന കഠിന പ്രവർത്തി, തുടർച്ചയായി വായിക്കാറില്ലാത്ത എനിക്ക് ഒരു ബുദ്ധിമുട്ടു തന്നെ ആണ്. പക്ഷെ ബെന്യാമിൻ എന്ന കഥാകാരൻ എന്നെ അത്ഭുതപ്പെടുത്തി, എല്ലാ കഥാപാത്രങ്ങളെയും ഞാൻ മറക്കാനാകാത്ത വിധം എന്നോട് കൂട്ടിച്ചേർത്തു.
കഥകളോട് എനിക്ക് ഉള്ള ഇഷ്ടം വളരാൻ ഒരു പരിധി വരെ സഹായിച്ചത് ദൂരദർശൻ തന്നെ ആണ് . എന്റെ കുട്ടികാലത്ത് ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്ന ‘കഥ സരിത’ . ഒട്ടനവധി സാഹിത്യകാരന്മാരുടെ ചെറുകഥകൾ ആസ്പദമാക്കിയുള്ള ടെലിഫിലിമുകൾ ഒരെണം പോലും വിടാതെ കാണുമായിരുന്നു ഞാൻ. ബഷീറും (ഒരു മനുഷ്യൻ ) ,കേശവദേവും (പ്രതിജ്ഞ ) , രാജലക്ഷ്മിയും (മകൾ ), ഉറൂബും ( രാച്ചിയമ്മ ), തകഴിയുമെല്ലാം (വെള്ളപ്പൊക്കത്തിൽ) എന്നെ ഒരുപാട് സ്വാധീനിച്ചു. അതൊക്കെ ഒരു കാലം .

അങ്ങനെ ഇരിക്കെ ആണ് ആമസോണിൽ “എന്റെ പ്രിയപ്പെട്ട കണ്ണാന്തളി പൂക്കൾ ” എന്ന പുസ്തകം കണ്ണിൽ പെട്ടത്. അപ്പോൾ തന്നെ അതിന്റെ PDF കിട്ടുമോ എന്നു നോക്കി. കിട്ടി. ഉള്ളടക്കം നോക്കി, അതാ കിടക്കുന്നു ” വേരുകൾ ഉണങ്ങുന്നില്ല ” എന്ന ചെറുകഥ.! പിന്നെ ഒന്നും നോക്കിയില്ല ആമസോണിൽ കേറി അങ്ങ് ബുക്ക് ചെയ്തു. മൂന്ന് ദിവസത്തിനകം സാധനം കൈയിൽ.!!

കിട്ടിയ വഴി കവർ തുറന്നു ഓടിച്ചൊന്നു വായിച്ചു. ഇത് തന്നെ സാധനം.!!! എന്തെന്നില്ലാത്ത സന്തോഷം.

നാട്ടിൻ പുറങ്ങളിൽ നിന്നും അന്യമായി കൊണ്ടിരിക്കുകയാണ് കണ്ണാന്തളി പൂക്കൾ. ഞങ്ങളുടെ നാട്ടിൽ അതിനെ കദളി പൂക്കൾ എന്നാണ്  വിളിച്ചിരുന്നത്  .പണ്ടൊക്കെ ഓണത്തിനു ഞങ്ങൾ കുട്ടി സംഘം തോടിന്റെ വക്കിൽ നിന്നും പറമ്പിൽ നിന്നുമെല്ലാം മത്സരിച്ചു  പറച്ചിരുന്ന കദളി പൂക്കൾ. കണ്ണാന്തളി പൂക്കളെ പോലെ തന്നെ പുസ്തകങ്ങളും പുത്തൻ തലമുറക്ക് കേട്ടുകേൾവി മാത്രമായി മാറാൻ അധികം സമയം വേണ്ടി വരില്ല  .

പണ്ടെപ്പഴോ ആസ്വദിച്ചു മറന്ന അതെ സുഗന്ധം തന്നെയാണ് ഇന്നും കണ്ണാന്തളി പൂക്കൾക്ക് , എന്റെ പ്രിയപ്പെട്ട കണ്ണാന്തളി പൂക്കൾക്ക് …

പ്രേമലേഖനം -Reblogged

പ്രേമലേഖനം -Reblogged

ഒരിക്കൽ ഒരു ഭാര്യ ഭർത്താവിന്  പ്രേമലേഖനം എഴുതാൻ തീരുമാനിച്ചു.  പ്രണയിച്ചിരുന്ന സമയത്ത് ഒരുപാട് കൊടുത്തും വാങ്ങിയതും ആണ്. പിന്നീട്  കല്യാണ ശേഷം, കുടുംബം കുട്ടികൾ പ്രാരാബ്ധം എല്ലാം ആയപോൾ അവർ രണ്ടുപേര…

Source: പ്രേമലേഖനം